നിമിഷാ ഫാത്തിമയെ ഇന്ത്യയിലേക്ക് എത്തിക്കണമെന്ന് അമ്മ

തിരുവനന്തപുരം: തന്റെ മകളെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് നിമിഷാ ഫാത്തിമയുടെ അമ്മ ബിന്ദു. മനുഷ്യാവകാശത്തിന്റെ പേരിലെങ്കിലും തിരികെ കൊണ്ടു വരണമെന്നാണ് ബിന്ദു ആവശ്യപ്പെടുന്നത്. മകളെ രാജ്യത്തെത്തിച്ച ശേഷം എന്ത് നിയമനടപടി സ്വീകരിക്കാനും സമ്മതമാണെന്ന് അവര്‍ അറിയിച്ചു.

ഐഎസില്‍ ചേരാനായി ഭര്‍ത്താക്കന്മാരോടൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് കുടിയേറിയ നിമിഷ ഉള്‍പ്പെടെയുള്ള നാല് വനിതകളെയും ഇപ്പോള്‍ കാബൂളിലെ ജയിലില്‍ കഴിയുകയാണ്. വിവിധ ആക്രമണങ്ങളില്‍ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടതോടെ ഇവര്‍ അധികൃതര്‍ക്ക് മുന്നില് കീഴടങ്ങുകയായിരുന്നു. ഇവരെ മടക്കി അയക്കാന് അഫ്ഗാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഇന്ത്യയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അഫ്ഗാന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ജയിലില്‍ കഴിയുന്ന നിമിഷ അടക്കമുള്ളവരെ കേന്ദ്രസര്‍ക്കാര്‍ മടക്കിക്കൊണ്ടുവരില്ലെന്ന വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു ബിന്ദു.

Top