അബുദാബിയില്‍ അമ്മയുടെ സ്റ്റേജ് ഷോ; 5 കോടി സമാഹരിക്കുമെന്ന് എംഎല്‍എ മുകേഷ്

കൊല്ലം: പ്രളയദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാനുള്ള ധനശേഖരണാര്‍ഥം അബുദാബിയില്‍ ഇനി സ്റ്റേജ് ഷോ നടത്തും.ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെടുന്നതിനു മുമ്പുതന്നെ പത്തുലക്ഷം രൂപ ആദ്യവും 40 ലക്ഷം രൂപ പീന്നീടും നല്‍കിയ സംഘടനയാണ് അമ്മയെന്ന് മുകേഷ് എംഎല്‍എ.

സ്റ്റേജ് ഷോ വഴിയെത്തുന്ന അഞ്ചുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റു കൂടിയായ മുകേഷ് കൊല്ലത്ത് നടന്ന മണ്ഡലം വികസനരേഖ പ്രകാശന ചടങ്ങില്‍ പറഞ്ഞു.

Top