അമ്മ മക്കള്‍ മുന്നേറ്റ കഴകം, ടി.ടി.വി ദിനകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

ചെന്നൈ: എഐഡിഎംകെ വിമതനേതാവ് ടി.ടി.വി ദിനകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്.

അണ്ണാഡിഎംകെയെ ഇപ്പോഴത്തെ നേതൃത്വത്തില്‍നിന്ന് മോചിപ്പിക്കാന്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത പുതിയ രാഷ്ട്രീയ പാര്‍ട്ടി വേണമെന്ന് ദിനകരന്‍ പറഞ്ഞിരുന്നു.

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറിലെ ഇപ്പോഴത്തെ എംഎല്‍എയാണ് ദിനകരന്‍. എഐഎഡിഎംകെയില്‍ നിന്ന് പുറത്തായതിനുശേഷം സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് ദിനകരന്‍ ആര്‍കെ നഗറില്‍ മത്സരിച്ചത്. വി.കെ. ശശികലയുടെ ബന്ധു കൂടിയാണ് ദിനകരന്‍.

ജയലളിതയുടെ മരണ ശേഷം എ ഐ ഡി എം കെ രണ്ട് വിഭാഗങ്ങളായി പിരിഞ്ഞിരുന്നു. ഒ പി എസും ഇ പി എസും നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷവും ശശികല നേതൃത്വം നല്‍കുന്ന വിമത പക്ഷവും എന്നിങ്ങനെയായിരുന്നു പാര്‍ട്ടി പിളര്‍ന്നത്.

എ ഐ എ ഡി എം കെയുടെ രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയത് ഒ പി എസ് ഇ പി എസ് പക്ഷത്തിനായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം കനത്ത തിരിച്ചടിയായിരുന്നു ശശികല പക്ഷത്തിനു നല്‍കിയത്. ഇതിനു പിന്നാലെയാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി ടി ടി വി ദിനകരന്‍ രംഗത്ത് എത്തിയത്.

Top