amma is confident that i will look after of aiadmk with all care sasikala

ചെന്നൈ: ജയലളിത തങ്ങള്‍ക്കൊപ്പമാണെന്നും ആര്‍ക്കും പാര്‍ട്ടിയെ തകര്‍ക്കാനാവില്ലെന്നും അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല.
പോയസ് ഗാര്‍ഡനില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

തങ്ങള്‍ ഇത്ര ദിവസം ക്ഷമയോടെ കാത്തിരിക്കുകയായിരുന്നെന്നും ഇനിയും അധികം ഇങ്ങനെ തുടരാനാവില്ലെന്നും നമ്മള്‍ വേണ്ടത് ചെയ്യേണ്ടിവരുമെന്നും ശശികല പറഞ്ഞു.

ഭൂരിപക്ഷം തെളിയിച്ച് തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് കത്തയച്ചതിനു പിന്നാലെയാണ് ശശികല പ്രവര്‍ത്തകരെ കണ്ടത്.

അമ്മ എനിക്ക് ഒന്നര കോടി പാര്‍ട്ടി പ്രവര്‍ത്തകരെയാണ് നല്‍കിയത്. അവര്‍ എനിക്കൊപ്പം ആരുടെയും കുടിലതയ്ക്ക് എന്നെ ഒന്നും ചെയ്യാനാവില്ലെന്നും ശശികല പറഞ്ഞു.

അമ്മയുടെ അധ്വാനമാണ് അണ്ണാ ഡിഎംകെയെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ പാര്‍ട്ടിയാക്കി വളര്‍ത്തിയടെുത്തത്. അമ്മ നിരവധി പ്രതിസന്ധികളെ നേരിട്ടാണ് വിജയം നേടിയെടുത്തത് അതുപോലെ നമ്മളും വിജയിക്കും.

പാര്‍ട്ടിയിലെ വഞ്ചകരെ അമ്മയാണ് നമുക്ക് കാണിച്ചു തന്നതെന്നും ശശികല പ്രവര്‍ത്തകരോട് പറഞ്ഞു.

Top