‘അമ്മ’ അവഗണിച്ചു; താരസംഘടനയില്‍ പൊട്ടിക്കരഞ്ഞ് നിഷ സാരംഗ്

nisha

കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് തന്നെ അവഗണിച്ചെന്ന് നടി നിഷ സാരംഗ്. ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ ആദരിച്ച യോഗത്തിലാണ് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേത്രിയായ നിഷ സാംരഗിനെ അവഗണിച്ചത്. യോഗ വേദിയിലെ ചടങ്ങില്‍ വെച്ച് തനിക്കും അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്ന് നിഷ എഴുന്നേറ്റ് നിന്ന് പറഞ്ഞു. എന്നാല്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ മറുപടി നിഷയ്ക്ക് അവാര്‍ഡ് ലഭിച്ച വിവരം തങ്ങള്‍ക്ക് അറിയില്ലെന്നും ഇതൊക്കെ മുന്‍കൂട്ടി അറിയിക്കണമെന്നുമായിരുന്നു.

തുടര്‍ന്ന് നിഷ യോഗത്തില്‍ പൊട്ടിക്കരയുകയായിരുന്നു. സംഭവത്തില്‍ ഇടവേള ബാബുവിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ബാബുരാജ് രംഗത്തെത്തി. ഇത് മോശമായിപ്പോയെന്നും ഇത്തരം നടപടി ഈ സംഘടനയില്‍ മേലില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ബാബുരാജ് അഭിപ്രായപ്പെട്ടു.

എന്നാല്‍ മുതിര്‍ന്ന പല ആളുകളും മൗനം പാലിക്കുകയായിരുന്നു. ഒടുവില്‍ സംഭവം വിവാദമാകുമെന്ന് ഉറപ്പായതോടെ ഇടവേള ബാബു മാപ്പ് പറയാന്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്ന് നടിക്ക് സംഘടനയുടെ ആദരവ് നല്‍കി രംഗം ശാന്തമാക്കുകയായിരുന്നു.

Top