ഷെയ്‌നിന്റെ വിലക്ക്; കൂടുതല്‍ ചര്‍ച്ച ആവശ്യമുണ്ടെന്ന് ഇടവേള ബാബു

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തെ നിര്‍മ്മാതാക്കള്‍ വിലക്കിയ സംഭവത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമുണ്ടെന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ഇനിയൊരു തര്‍ക്കം ഉണ്ടാവില്ലെന്ന് ഉറപ്പാക്കിയേ ചര്‍ച്ച നടത്തൂ. ഫെഫ്കയുമായി ചര്‍ച്ച നടത്തും. ആവശ്യമെങ്കില്‍ ഷെയിനുമായും സംസാരിക്കുമെന്നും ഇടവേള ബാബു പറഞ്ഞു.

ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും നടന്‍ സിദ്ദിഖും ഷെയിനുമായി ഇന്ന് ചര്‍ച്ച നടത്തിയിരുന്നു.ഫെഫ്ക പ്രതിനിധികളുമായും ഷെയിന്‍ കൂടിക്കാഴ്ച നടത്തും.

ഷൂട്ടിങ് മുടങ്ങിയ ‘വെയില്‍’, ‘കുര്‍ബാനി’ എന്നീ സിനിമകള്‍ ഉപേക്ഷിക്കാന്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. ഈ സിനിമകള്‍ക്കുണ്ടായ നഷ്ടം നികത്തുന്നതുവരെ ഷെയ്ന്‍ അഭിനയിക്കുന്ന സിനിമകള്‍ നിര്‍മിക്കില്ലെന്നുമാണ് ഭാരവാഹികളുടെ നിലപാട്.

Top