നടിമാരുടെ കൂട്ടരാജി ; പ്രതികരിക്കാനില്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു

കൊച്ചി : താരസംഘനയായ അമ്മയില്‍ നടന്‍ ദിലീപിനെ തിരിച്ചെടുത്തതിനെതിരെ പ്രതിഷേധമുയര്‍ത്തിയ ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ 4 പ്രമുഖ നടിമാര്‍ രാജിവെച്ചതില്‍ പ്രതികരിക്കാനില്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു.

റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരായിരുന്നു രാജിവെച്ച മറ്റ് നടിമാര്‍.

ഇത്രയും മോശപ്പെട്ട അനുഭവം എന്റെ ജീവിതത്തില്‍ ഈയിടെ ഉണ്ടായപ്പോള്‍ , ഞാന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് മനസ്സിലാക്കി ഞാന്‍ രാജി വെക്കുകയാണെന്ന് ആക്രമിക്കപ്പെട്ട നടി പറഞ്ഞു. വനിതാ സംഘടനയായ ഡബ്ല്യുസിസിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Top