അമ്മയില്‍ നേതൃമാറ്റം വേണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പൃഥ്വിരാജ്

കൊച്ചി: ചലച്ചിത്ര താര സംഘടനയായ ‘അമ്മ’യില്‍ നേതൃമാറ്റം വേണ്ടെന്ന് നടന്‍ പൃഥ്വിരാജ്.

നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിര്‍ന്നവര്‍ തന്നെ തുടരണം. സംഘടനയില്‍ നേതൃമാറ്റം വേണമെന്നു താന്‍ ആവശ്യപ്പെട്ടിട്ടില്ല. അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും താരം പ്രതികരിച്ചു.

കാലഘട്ടത്തിന് അനുസരിച്ചു നിലപാടുകളില്‍ മാറ്റം വന്നേക്കാം. അതിനുത്തരം നേതൃമാറ്റമല്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. എന്നാല്‍ ദിലീപിന്റെ അറസ്റ്റിനെക്കുറിച്ച് പൃഥ്വിരാജ് പ്രതികരിച്ചില്ല.

Top