ദിലീപ് കുറ്റക്കാരനാണെന്നോ അല്ലന്നോ നിലപാട് എടുത്തിട്ടില്ല ; മറുപടിയുമായി എഎംഎംഎ

amma

തിരുവനന്തപുരം: ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്ന് താരസംഘടനയായ എഎംഎംഎ. നടിക്ക് നീതി ലഭിക്കണമെന്നാണ് നിലപാടെന്നും വിശദീകരണം. കോടതിവിധിക്ക് മുന്‍പ് ദിലീപിനെ പുറത്താക്കരുതെന്നായിരുന്നു അഭിപ്രായമെന്നും ഈ അഭിപ്രായത്തിനായിരുന്നു എക്‌സിക്യൂട്ടീവില്‍ മുന്‍തൂക്കമെന്നും ജഗദീഷ് പറഞ്ഞു. രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ സന്തോഷമേയുള്ളൂ. ഇത് മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും വക്താവ് ജഗദീഷ് വ്യക്തമാക്കി.

ഡബ്യുസിസി ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനിടെ പ്രളയമെത്തി. എഎംഎംഎയുടെ അംഗങ്ങളും പ്രളയത്തില്‍പ്പെട്ടു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വൈകാതെ പ്രത്യേക ജനറല്‍ ബോഡി വിളിക്കുമെന്നും എഎംഎംഎ പറഞ്ഞു.

Top