കോവിഡ് പ്രതിസന്ധി; താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാര്‍; സൂചന നല്‍കി അമ്മ

കൊച്ചി: കോവിഡ് പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന സൂചന നല്‍കി അമ്മ നിര്‍വ്വാഹക സമിതി അംഗം ടിനി ടോം.നിര്‍മ്മാതാക്കളുടെ ആവശ്യം ന്യായമാണെന്ന് അദ്ദേഹം പ്രമുഖ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി.

വിഷയം ചര്‍ച്ച ചെയ്യാന്‍ ഓണ്‍ലൈനായി നിര്‍വ്വാഹക സമിതി ചേരുമെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമയില്‍ ചെലവ് ചുരുക്കല്‍ അനിവാര്യമാണെന്നും അതിനാല്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും കഴിഞ്ഞ ദിവസം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് ഫെഫ്കയ്ക്കും ‘അമ്മ’യ്ക്കും സംഘടന കത്ത് നല്‍കുകയും ചെയ്തിരുന്നു. കത്തില്‍ സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.

Top