രാമക്ഷേത്ര ശിലാസ്ഥാപനം ഒരു പുതിയ യുഗത്തിന്റെ പിറവിയാണെന്നു അമിത് ഷാ

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര ശിലാസ്ഥാപനം ഒരു പുതിയ യുഗത്തിന്റെ പിറവിയാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അമിത് ഷാ ട്വിറ്ററിലാണ് ഈ പ്രതികരണം നടത്തിയത്. ഇന്ത്യയെ സംബന്ധിച്ചു ചരിത്രപരവും അഭിമാനാര്‍ഹവുമായ ഒരു ദിവസമാണ് ഇന്നെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമി പൂജ ചെയ്യുകയും രാമക്ഷേത്രത്തിന് തറക്കല്ലിടുകയും ചെയ്തു. ഇത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും സുവര്‍ണ അധ്യായമാണ്. പുതുയുഗം പിറന്നിരിക്കുന്നു- അമിത് ഷാ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പുകഴ്ത്താനും അമിത് ഷാ മറന്നില്ല. ഇന്ത്യന്‍ സംസ്‌കാരങ്ങളെയും മൂല്യങ്ങളെയും സംരക്ഷിക്കുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും മതവും വികസനവും ഒത്തുചേര്‍ന്നാല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Top