അമിത്ഷാ ബിജെപിയിലേക്ക് സ്വാഗതം ചെയ്തതായി അബ്ദുള്ളക്കുട്ടി

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് വിട്ട മുന്‍ എം പി എ.പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ബിജെപിയിലേക്ക് തന്നെ സ്വാഗതം ചെയ്ത അമിത് ഷാ എന്ന് ബിജെപിയില്‍ ചേരുമെന്ന് അറിയിക്കണമെന്ന് പറഞ്ഞതായി അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ തന്നോട് ബിജെപിയില്‍ ചേരാന്‍ അദ്ദേഹം ആവശ്യപ്പെട്ടെന്ന് നേരത്തെ അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. ഇന്ന് 12 മണിയോടെയായിരുന്നു അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തില്‍ താന്‍ യോഗാദിനത്തില്‍ പങ്കാളി ആയ വിവരം അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ അറിയിക്കുകയും അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു അമിത് ഷായുമായുള്ള കൂടിക്കാഴ്ച.

Top