അമിത് ഷായെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കഴുത്തിന് ശസ്ത്രക്രിയ നടത്തി. കഴുത്തിനു പുറകിലായി ചെറിയ മുഴ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയതെന്നും, ശേഷം അമിത് ഷാ ആശുപത്രി വിട്ടെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ലോക്കല്‍ അനസ്തേഷ്യ നല്‍കിയാണ് സര്‍ജറി നടത്തിയത്. അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ.

Top