പ്രതിസന്ധിയില്‍ പിന്തുണ നല്‍കിയതിന് നന്ദി; അമിതിഷായ്ക്ക് കത്ത് അയച്ച് യെദ്യൂരപ്പ

b s yedyurappa

ന്യൂഡല്‍ഹി: കര്‍ണാടക പ്രതിസന്ധിയില്‍ പിന്തുണ നല്‍കിയതിന് അമിത്ഷായ്ക്ക് നന്ദി അറിയിച്ച് യെദ്യൂരപ്പ. വിവിധ രാഷ്ട്രീയ കാരണങ്ങളാല്‍ കഴിഞ്ഞ കുറച്ച് ദിവസം ഞങ്ങള്‍ക്ക് പരീക്ഷണ ഘട്ടമായിരുന്നു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പിന് മുമ്പുള്ള എല്ലാ നിര്‍ണായക ഘട്ടങ്ങളും ഞങ്ങള്‍ മറികടന്നു, നമ്മുടെ 105 അംഗങ്ങളും പ്രതിസന്ധി ഘട്ടങ്ങളില്‍ പാറപ്പോലെ ഉറച്ച് നിന്നുവെന്നും യെദ്യൂരപ്പ അമിത് ഷായ്ക്ക് അയച്ച കത്തില്‍ പറയുന്നു.

കുമാര സ്വാമി സര്‍ക്കാരിനെ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തിയ ശേഷമാണ് യെദ്യൂരപ്പ അമിത് ഷായ്ക്ക് കത്തയച്ചിരിക്കുന്നത്. താങ്കളും മറ്റു പാര്‍ട്ടി നേതാക്കളും നല്‍കിയ പിന്തുണയില്‍ നന്ദി അറിയിക്കുന്നു. കര്‍ണാടകയില്‍ നമ്മുടെ പാര്‍ട്ടി അധികാരത്തിലേറുന്നതിന് വഴിയൊരുക്കി മുഖ്യമന്ത്രി കുമാരസ്വാമി വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട കാര്യം താങ്കളെ അറിയിക്കട്ടെ. സഖ്യ സര്‍ക്കാരിന്റെ മോശം ഭരണത്തില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ആശ്വാസം ലഭിച്ചിരിക്കുകയാണെന്നും യെദ്യൂരപ്പ കത്തില്‍ കുറിച്ചു.

Top