അധ്യക്ഷ പദവിയില്‍ അമിത്ഷാ ഡിസംബര്‍ വരെ തുടര്‍ന്നേക്കും; പാര്‍ട്ടി നേതൃയോഗം ഇന്ന്

amith-sha

ന്യൂഡല്‍ഹി: അമിത്ഷാ കേന്ദ്രമന്ത്രി പദം ഏറ്റെടുത്തതോടെ പുതിയ പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ ബി.ജെ.പി. നേതൃയോഗം ഇന്ന്. ഡല്‍ഹിയില്‍ അമിത് ഷായുടെ അധ്യക്ഷതയിലാണ് യോഗം നടക്കുക.

കഴിഞ്ഞ ജനുവരിയില്‍ അമിത് ഷായുടെ അധ്യക്ഷ കാലാവധി പൂര്‍ത്തിയായിരുന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പാര്‍ട്ടി കാലാവധി നീട്ടിനല്‍കുകയായിരുന്നു.

അംഗത്വ വിതരണത്തിന്റേയും ബൂത്ത്തലത്തിലേക്കുമുള്ള തിരഞ്ഞെടുപ്പ് തീയതികളും യോഗത്തില്‍ തീരുമാനിക്കും. ഡിസംബറിനുള്ളില്‍ സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഡിസംബര്‍ വരെ അമിത്ഷാ അധ്യക്ഷ പദവിയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെുപ്പുകള്‍ ഈ കാലഘട്ടത്തില്‍ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഈ സംസ്ഥാനങ്ങളിലേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പ്. ഇന്ന് നടക്കുന്ന യോഗത്തില്‍ ബി.ജെ.പി.ദേശീയ നേതാക്കളും സംസ്ഥാന അധ്യക്ഷന്‍മാരും പങ്കെടുക്കും.

Top