ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഗു​ഡ്‌​വി​ൽ അം​ബാ​സി​ഡ​റായി അ​മി​താ​ഭ് ബ​ച്ച​നെ നിയമിച്ചു

ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ന​ട​ൻ അ​മി​താ​ഭ് ബ​ച്ച​നെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ദ​ക്ഷി​ണേ​ഷ്യ​ൻ ഗു​ഡ്‌​വി​ൽ അം​ബാ​സി​ഡ​റാ​യി നി​യ​മി​ച്ചു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​സ്താ​വ​ന​യി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്

ക​ര​ൾ​ രോ​ഗം സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഗു​ഡ്‌​വി​ൽ അം​ബാ​സി​ഡ​റാ​യാ​ണ് നി​യ​മ​നം. മ​ഞ്ഞ​പ്പി​ത്ത രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​യാ​ളാ​ണ് ബ​ച്ച​ൻ.

ഇ​നി​യൊ​രാ​ൾ മ​ഞ്ഞ​പ്പി​ത്ത രോ​ഗം മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ബ​ച്ച​ൻ പ​റ​ഞ്ഞു.

Top