‘അഭിമാനം’,’അടങ്ങാത്ത ആവേശം’; ബിഗ്ബിയ്ക്ക് ആശംസകളുമായി മക്കള്‍

ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ ബോളിവുഡിന്റെ ബിഗ്ബി അമിതാഭ് ബച്ചന് ആശംസകളുമായി മക്കളായ ശ്വേതയും അഭിഷേകും.

ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇന്ത്യന്‍ സിനിമാ മേഖലയിലെ പരമോന്നത അംഗീകാരത്തിന് അര്‍ഹത നേടിയ പിതാവിന് അഭിഷേക് ആശംസ അറിയിച്ചത്. കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ ട്വീറ്റ് റിട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു താരം ആശംസകള്‍ അറിയിച്ചത്.

അതിയായ സന്തോഷവും അഭിമാനവും- അച്ഛന്റെ ചിത്രത്തിനൊപ്പം അഭിഷേക് കുറിച്ചത് ഇങ്ങനെയായിരുന്നു. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ തന്നെയാണ് ശ്വേതയും പിതാവിന് ആശംസകള്‍ അറിയിച്ചത്.

‘അടങ്ങാത്ത ആവേശം, അഭിമാനം, കണ്ണീര്‍.. അഭിനന്ദനങ്ങള്‍ പപ്പാ’ – അമിതാഭിന്റെ പഴയകാല ചിത്രത്തിനൊപ്പം ശ്വേതയും കുറിച്ചു. കേന്ദ്ര വാര്‍ത്തവിനിമയകാര്യമന്ത്രി പ്രകാശ് ജാവ്‌ദേക്കറാണ് പുരസ്‌കാര വിവരം ട്വിറ്ററിലൂടെ ചൊവ്വാഴ്ച പങ്കുവെച്ചത്.

Top