അമിതാഭ് കാന്ത് മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആകുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: അമിതാഭ് കാന്ത് മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആകുമെന്ന് റിപ്പോര്‍ട്ട്. കേരള കേഡര്‍ ഐ.എ.എസ് ഓഫീസറായ അമിതാഭ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തലശ്ശേരി സബ് കളക്ടറായാണ് അമിതാഭ് കാന്ത് തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് കോഴിക്കോട് കളക്ടറായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.

അമിതാഭ് കാന്ത് സ്റ്റേറ്റ് ടൂറിസം സെക്രട്ടറിയായിരിക്കെയാണ് ‘കേരളം ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിശേഷണം ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. അമിതാഭ് കേന്ദ്ര ടൂറിസം സെക്രട്ടറിയായിരിക്കെയാണ് ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ എന്ന ക്യാംപെയിന്‍ ആരംഭിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ യുവജനങ്ങള്‍ക്കായുള്ള നൈപുണ്യ വികസന പരിപാടിക്ക് പിന്നിലും അമിതാഭാണ്.

നിയമിതനായാല്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത്ത് ഡോവലിന് ശേഷം കേരള കേഡറില്‍ നിന്ന് പ്രധാനമന്ത്രിയുടെ ടീമിലെത്തുന്ന ഉദ്യോഗസ്ഥനാവും അമിതാഭ് കാന്ത്.

Top