അമിതാഭ് ബച്ചന്റെ കിടിലന്‍ മേക്ക് ഓവറില്‍ ഞെട്ടി ആരാധകര്‍

മിതാഭ് ബച്ചന്റെ കിടിലന്‍ മേക്ക് ഓവറില്‍ ഞെട്ടി ആരാധകര്‍. ബോളിവുഡ് സംവിധായകനായ സൂജിത്ത് സിര്‍ക്കാര്‍ ഒരുക്കുന്ന ‘ഗുലാബോ സീതാബോ’ എന്ന ചിത്രത്തിലെ ബച്ചന്റെ വേഷമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

ആയുഷ്മാന്‍ ഖുരാനയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാണ് ഗുലാബൊ സീതാബൊ. ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമീണന്റെ വേഷത്തിലാണ് ബച്ചന്‍ ചിത്രത്തില്‍ വേഷമിടുന്നത്. ഉത്തര്‍പ്രദേശിലെ പാവകളിയിലെ രണ്ട് കഥാപാത്രങ്ങളാണ് ഗുലാബോയും സീതാബോയും. നീണ്ട താടിയും വട്ട കണ്ണടയുമായുള്ള ബച്ചന്റെ ചിത്രമാണ് പ്രചരിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് ലക്‌നൗവില്‍ പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം ഏപ്രില്‍ 24ന് ചിത്രം റിലീസ് ചെയ്യും.

Top