‘പിഎം നരേന്ദ്ര മോദി’ യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കുന്നത് അമിത് ഷാ


പ്ര
ധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ പ്രമേയമാക്കി ഓമാംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പിഎം നരേന്ദ്ര മോദി’. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ നാളെ പുറത്തിറക്കും.പോസ്റ്റര്‍ പുറത്തിറക്കുന്നത് ബിജെപി പ്രസിഡന്റ് അമിത് ഷാ ആണ്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ആയിരുന്നു.

വിവേക് ഒബ്റോയ് ആണ് നരേന്ദ്രമോദിയായി വേഷമിടുന്നത്.ചിത്രത്തില്‍ അമിത് ഷായെ അവതരിപ്പിക്കുന്നത് മനോജ് ജോഷിയാണ്. ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങിയവര്‍ ആണ് മറ്റ് അഭിനേതാക്കള്‍.ചിത്രം ഏപ്രില്‍ 12ന് പ്രദര്‍ശനത്തിന് എത്തും

Top