amitha sha aganist ldf -udf government in kerala

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും ഇരു മുന്നണികളെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ രംഗത്ത്.

തൂക്കുസഭ ഉണ്ടായാല്‍ ഇടതിനെയും വലതിനെയും ബിജെപി പിന്തുണയ്ക്കില്ലെന്ന് അമിത്ഷാ പറഞ്ഞു. പ്രധാനമന്ത്രിയുടെ സൊമാലിയന്‍ പരാമര്‍ശത്തെ മുഖ്യമന്ത്രി വളച്ചൊടിക്കുകയായിരുന്നുവെന്ന പറഞ്ഞ അമിത്ഷാ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുകയല്ല വേണ്ടതെന്നും പട്ടിണി മരണമെന്നത് യാഥാര്‍തഥ്യമാണെന്നും പറഞ്ഞു.

വയനാട്ടില്‍ കഴിഞ്ഞ ദിവസം രണ്ട് ആദിവാസിക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ജിഷയുടെ വീട് രാഹുല്‍ സന്ദര്‍ശിക്കാത്തത് എന്തുകൊണ്ടെന്നും അമിത്ഷാ ചോദിച്ചു.

കേരളം മനോഹരമായ നാടാണെന്നും വിദ്യാസമ്പന്നരുടെ നാടാണ് കേരളമെന്നും അമിത്ഷാ കഴിഞ്ഞ ദിവസം കണ്ണൂരില്‍ പറഞ്ഞു. ദില്ലിയിലല്ല കണ്ണൂരിലാണ് അസഹിഷ്ണുത . സിപിഐഎമ്മാണ് കണ്ണൂരില്‍ അസഹിഷ്ണുത വളര്‍ത്തുന്നതെന്നും അമിത്ഷാ ആരോപിച്ചു.

ഇതിന് വോട്ടിലുടെ പകരം വീട്ടണമെന്നും അമിത്ഷായുടെ ആഹ്വാനം. എല്‍ഡിഎഫ് ഭരണത്തില്‍ വന്നാല്‍ വി എസിനെ തഴഞ്ഞ് പിണറായി വിജയനെ മുഖ്യമന്ത്രിയാക്കും എന്നും അമിത്ഷാ പറഞ്ഞു.

വിഎസിനെ ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളുടെ വോട്ടുവാങ്ങി പിണറായിയെ മുഖ്യമന്ത്രിയാക്കി ജനങ്ങളെപ്പറ്റിക്കാനാണ് എല്‍ഡിഎഫിന്റെ ശ്രമമെന്ന് അമിത്ഷാ ആരോപിച്ചു.

ബിജെപി നേതാക്കള്‍ക്ക് കേരളത്തില്‍ രഹസ്യ അജണ്ട ഉണ്ടെന്നാണ് ആന്റണി പറയുന്നത് എന്നാല്‍ കേരളത്തില്‍ നിന്ന് എല്‍ഡിഎഫിനേയും യുഡിഎഫിനെയും തൂത്തെറിയണമെന്നതു മാത്രമാണ് ബിജെപി നേതാക്കളുടെ അജണ്ടയെന്നും അമിത്ഷാ പറഞ്ഞു.

Top