അക്രമങ്ങള്‍ ഇല്ല; കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലെന്ന് അമിത്ഷാ

amithsha

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലായെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്.

കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതു മുതല്‍ ഇന്നു വരെയും പ്രദേശത്ത് അക്രമ സംഭവങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നും ആരുടെയും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും അമിത്ഷാ പറഞ്ഞു. കശ്മീരില്‍ സ്ഥിതിഗതികള്‍ പൂര്‍ണമായും സാധാരണ നിലയിലാണ്. അവസ്ഥ തികച്ചും ശാന്തമാണ്, അമിത്ഷാ വ്യക്തമാക്കി.

കശ്മീര്‍ വിഷയം കൂടാതെ മുന്‍ യുപിഎ സര്‍ക്കാരിനെതിരെയും അമിത്ഷാ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. 2013ല്‍ ഇവിടെ ഒരു സര്‍ക്കാരുണ്ടായിരുന്നുവെന്നും ആ സമയത്ത് ദിവസവും അഴിമതിയുടെ വാര്‍ത്തകളായിരുന്നു വന്നിരുന്നതെന്നുമാണ് അമിത്ഷാ വിമര്‍ശിച്ചത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് അതിര്‍ത്തിയിലെ അവസ്ഥ സുരക്ഷിതമായിരുന്നില്ല. നമ്മുടെ സൈനികര്‍ നിരന്തരം ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തിരുന്നു. രാജ്യത്തെ സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല. ദിവസവും ജനങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. എല്ലാ മന്ത്രിമാരും പ്രധാനമന്ത്രിമാരായിരുന്ന കാലമായിരുന്നു അത്. മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയെ അന്ന് ബഹുമാനമില്ലായിരുന്നു,അമിത്ഷാ പരിഹസിച്ചു.

Top