ഭീകരതയ്‌ക്കെതിരെ പൊരുതാന്‍ മോദി വീണ്ടും പ്രധാനമന്ത്രിയാകണം: അമിത് ഷാ

ബംഗളൂരു: പാക്കിസ്ഥാനും ഭീകരതയ്ക്കും ഉചിതമായ മറുപടി നല്‍കാന്‍ നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ തിരികെയെത്തണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. കര്‍ണാടകയിലെ ഷിമോഗയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. കര്‍ണാടക ബിജെപി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയുടെ മകന്‍ രാഘവേന്ദ്രയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തോട് അനുബന്ധിച്ചായിരുന്നു അമിത് ഷായുടെ പ്രസംഗം.

”രാഘവേന്ദ്രയെ പാര്‍ലമെന്റിലേക്ക് അയയ്ക്കുക എന്ന് മാത്രമല്ല ഈ തെരഞ്ഞെടുപ്പിന്റെ ലക്ഷ്യം, മറിച്ച് നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിപദത്തിലെത്തിക്കുക എന്നതും കൂടിയാണ്. എന്തുകൊണ്ടാണ് മോദി വീണ്ടും അധികാരത്തിലെത്തണമെന്ന് നാം ആഗ്രഹിക്കുന്നത് അതിന്റെ കാരണം രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനം. ഭീകരതയ്ക്കും പാകിസ്ഥാനും ഉചിതമായ മറുപടി നല്‍കാന്‍ മോദിക്ക് സാധിക്കും. അതിനാല്‍ താമരയ്ക്ക് വോട്ട് ചെയ്ത് ഷിമോഗയിലെ ജനങ്ങള്‍ രാഘവേന്ദ്രയെ പാര്‍ലമെന്റിലേക്ക് അയയ്ക്കണം.” അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Top