അമിതാഭ്-ഷാരൂഖ് വീണ്ടും ഒന്നിക്കുന്നു; ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

badla

ബോളിവുഡിന്റെ രാജാക്കന്മാരായ അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും വീണ്ടും ഒന്നിക്കുന്നു. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ‘ബദ്‌ലാ’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. എന്നാല്‍ ഷാരൂഖ് നായകനായല്ല എത്തുന്നത്. ചിത്രത്തിന്റെ നിര്‍മാതാവിന്റെ റോളാണ് ഷാരൂഖിന്റേത്.

‘അമിതാഭ് ബച്ചനെ കിട്ടികഴിഞ്ഞാല്‍ പിന്നെ പാതി യുദ്ധം ജയിച്ചതു പോലെയാണ്. എല്ലാ സംവിധായകരുടെയും സ്വപ്നവുമാണത്. അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യാന്‍ പറ്റിയത് ഭാഗ്യമായി കരുതുന്നു. തപ്‌സിയുടെ കൂടെ ഒരു സിനിമയും വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ എന്റെ സന്തോഷങ്ങളെല്ലാം ഇരട്ടിയാക്കുന്നത് ഷാരൂഖ് ഖാന്‍ ഈ ചിത്രം നിര്‍മ്മിക്കാമെന്നേറ്റതാണ്. ഇതിലും നല്ലൊരു ടീമിനെ എനിക്ക് കിട്ടാനില്ല’ സംവിധായകന്‍ സുജോയ് ഘോഷ് പറഞ്ഞു.

അമിതാഭ് ബച്ചന്‍, തപ്‌സി പാനു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ബദ്‌ലാ. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ആഴ്ച ആരംഭിച്ചു.

Top