രാജ്യത്തെ പരിഷ്കാര നടപടികളെ കുറിച്ച് വ്യക്തമാക്കി അമിതാബ് കാന്ത്‌

ൽഹി: രാജ്യത്ത് ജനാധിപത്യം വളരെ കൂടുതലാണെന്നും അതിനാൽ കടുത്ത പരിഷ്കാരങ്ങൾ നടപ്പാക്കുക ദുഷ്കരമാണെന്നും നീതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത് പറഞ്ഞു. ഖനനം, കൽക്കരി, തൊഴിൽ, കാർഷികം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ഇതാദ്യമായി കേന്ദ്രസർക്കാർ കടുത്ത പരിഷ്കാരങ്ങൾ നടപ്പാക്കി.

പരിഷ്കാരങ്ങളുടെ അടുത്തഘട്ടത്തിന് സംസ്ഥാനങ്ങൾ മുൻകയ്യെടുക്കണമെന്നും അമിതാഭ് കാന്ത് പറഞ്ഞു.രാജ്യത്തെ മത്സരക്ഷമമാക്കുന്നതിന് കൂടുതൽ പരിഷ്കാരങ്ങൾ നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വരാജ്യ മാസിക സംഘടിപ്പിച്ച വെർച്വൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിതാഭ് കാന്ത്.

Top