Amitabh Bachchan’s new film ‘Eve’ to be shot in Delhi soon

ദേശീയ അവാര്‍ഡ് ജേതാവായ ബംഗാളി സംവിധായകന്‍ അനിരുദ്ധാ റോയി ചൗധരിയുടെ ആദ്യ ഹിന്ദി ചിത്രത്തില്‍ അമിതാഭ്ബച്ചന്‍ അഭിനയിക്കുന്നു. ഈവ് എന്നാണ് ചിത്രത്തിന്റെ പേര്.

ഈ വര്‍ഷം ഡല്‍ഹിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ഷുജിത് സര്‍ക്കാര്‍ അറിയിച്ചു.
അമിതാഭിനെയല്ലാതെ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഈ കാലഘട്ടത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു ചിത്രമാണിത്.

ഡല്‍ഹിയില്‍ നടക്കുന്ന കഥയാണ്. ഫെബ്രുവരിയിലോ മാര്‍ച്ചിലോ ചിത്രീകരണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഏറ്റവും അടുത്തു തന്നെ സിനിമയുടെ റിലീസ് ഡേറ്റ് അറിയിക്കും സര്‍ക്കാര്‍ പറഞ്ഞു. സര്‍ക്കാര്‍ സംവിധാനം ചെയ്ത് 2015ല്‍ റിലീസായ പികുവില്‍ ബിഗ്ബി അഭിനയിച്ചിരുന്നു.

Top