അമിതാഭ് ബച്ചന്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്നു; ആശങ്ക പങ്കുവെച്ച് ആരാധകര്‍

മുംബൈ: താന്‍ സര്‍ജ്ജറിക്ക് വിധേയനാകുന്നുവന്ന് അമിതാഭ് ബച്ചന്‍.തന്റെ ട്വിറ്ററിലൂടെയാണ് ബച്ചന്‍ ഇക്കാര്യം അറിയിച്ചത്.കൂടൂതല്‍ എഴുതാന്‍ സാധിക്കില്ലെന്നും ബച്ചന്‍ ട്വീറ്റില്‍ പറയുന്നു. ‘ആരോഗ്യ നില, സര്‍ജറി, കൂടുതലൊന്നും എഴുതാന്‍ കഴിയുന്നില്ല,’ എന്നിങ്ങനെയാണ് ബച്ചന്റെ കുറിപ്പ്.

ബച്ചന്റെ ട്വീറ്റ് ആരാധകരെ ആശങ്കാകുലരാക്കിയിരിക്കുകയാണ്.പോസ്റ്റ് കണ്ടയുടന്‍ തന്നെ വേഗം സുഖമാകട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു എന്നുമാണ് ആരാധകരുടെ കമന്റ്.

”വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ പ്രാര്‍ത്ഥനകളും സ്‌നേഹവും എപ്പോഴും അങ്ങയോടൊപ്പമുണ്ട്.നിങ്ങളുടെ വിലപ്പെട്ട ആരോഗ്യം ലോകത്തെ സംബന്ധിച്ച് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. താങ്കളെക്കുറിച്ച് ആശങ്കയുണ്ട്. പെട്ടെന്ന് സുഖം പ്രാപിക്കുന്നതിനുള്ള ശക്തി ദൈവം നിങ്ങള്‍ക്ക് നല്‍കട്ടെ” ആരാധകര്‍ കുറിക്കുന്നു.

Top