ഇവരുടെ ജോലിയിലെ സത്യം വ്യക്തം ; ട്വിറ്റര്‍ ടീമിനൊപ്പം ബോളിവുഡ് ബിഗ്ബി

twiter-team

ട്വിറ്ററില്‍ നിരവധി ഫോളോവേഴ്‌സുള്ള താരമാണ് ബോളിവുഡിന്റെ ബിഗ്ബി അമിതാഭ് ബച്ചന്‍. ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത് ബിഗ്ബിയുടെ പുതിയ ട്വിറ്റര്‍ പോസ്റ്റാണ്. ട്വിറ്റര്‍ ടീമിനൊപ്പമുള്ള ചിത്രത്തോടെയാണ് താരത്തിന്റെ പോസ്റ്റ്. ട്വിറ്ററിന്റെ പ്രവര്‍ത്തന രീതികള്‍ ജോലിക്കാര്‍ തനിക്കു പറഞ്ഞു തന്നുവെന്നും, ഇവരുടെ ജോലിയിലെ സത്യം വളരെയധികം വ്യക്തമാണെന്നും, നന്ദിയുണ്ടെന്നും ട്വിറ്റര്‍ ടീമിനൊപ്പം ചിത്രം പങ്ക് വെച്ചുകൊണ്ട് അമിതാഭ് ബച്ചന്‍ കുറിച്ചു.

ജനുവരി 31 ന് മൈക്രോ ബ്ലോഗിങ് സൈറ്റില്‍ നിരാശയുണ്ടെന്ന് ട്വീറ്റ് ചെയ്ത താരത്തിന് 33 മില്യണ്‍ ഫോളോവേഴ്‌സില്‍ നിന്നും 32.9 മില്യണ്‍ ഫോളോവേഴ്‌സ് ആയി മാറിയിരുന്നു. എന്നാല്‍ സൈറ്റില്‍ നിന്നും ബിഗ്ബിയെ പോലൊരു സൂപ്പര്‍സ്റ്റാറിന്റെ നഷ്ടം മുന്‍കൂട്ടി കണ്ടു കൊണ്ട് ജോലിക്കാര്‍ താരത്തെ ട്വിറ്ററിലെ പ്രവര്‍ത്തന രീതികള്‍ എങ്ങനെയെന്ന് വ്യക്തമാക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. കമ്പനി ട്വിറ്ററിലെ ഒരു ടീമിനെ ബച്ചന്റെ അടുത്തേയ്ക്ക് അയയ്ക്കുകയും, അവരുടെ വെബ്‌സൈറ്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് വിശദീകരിക്കുകയുമായിരുന്നു.Related posts

Back to top