എനിക്ക് ലഭിക്കുന്നതിന്റെ കുറച്ചു മാത്രമേ ഞാന്‍ തിരിച്ചുതരുന്നുള്ളു അമിതാഭ് ബച്ചന്‍

ള്‍ഗേറിയയില്‍ ബ്രാമാസ്ത്ര ഷൂട്ടിന്റെ തിരക്കിലാണ് അമിതാഭ് ബച്ചന്‍.

എനിക്ക് ലഭിക്കുന്നതിനെക്കാളും കുറച്ചു മാത്രമേ തിരിച്ചു കൊടുക്കാന്‍ കഴിയുന്നുള്ളു എന്ന അസ്വസ്ഥതയിലാണ് ബോളിവുഡിലെ ബിഗ് ബി ഇപ്പോള്‍. ബള്‍ഗേറിയയില്‍ നിന്നുള്ള ഒരു ബ്ലോഗ്‌സ് പോട്ടിലാണ് അമിതാഭ് ഇതിനെക്കുറിച്ച് പറഞ്ഞത്.

‘എന്റെ കാലത്തുള്ള ഫിലിം മേക്കിംങ്ങില്‍ നിന്ന് ഇന്ന് ഗണ്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.നൂറുകണക്കിന് ആളുകളും യൂണിറ്റുമാണ് ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യുന്നത്.ഓരോ ചെറിയ കാര്യത്തിന് പോലും ഏറെ ശ്രദ്ധയാണ് അവര്‍ നല്‍കുന്നത്.എന്റെ ഇന്നത്തെ നിലയും എനിക്ക് അര്‍ഹതപ്പെട്ടത് എന്താണന്ന് അറിയാന്‍ മതിയായ വിവേകിയുമാണ് ഞാന്‍. എന്നാല്‍ അത് കവിയുന്നതോടെ എനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നു’.

‘മുന്‍ കാലങ്ങളിലും പ്രാമുഖ്യം ഇതു പോലെയായിരുന്നങ്കെിലും അത് ന്യായികരിക്കാവുന്നതാണന്ന് എനിക്ക് തോന്നി. എന്നാല്‍ ഇത് എന്റെ മനസിനെ അസ്വസ്ഥതപ്പെടുത്തുന്നു. ഇത് എല്ലാം മറക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും അത് തിരിച്ചു മനസ്സിലേക്ക് കടന്നു വരുകയാണ് എന്ന് ബച്ചന്‍ പറയുകയുണ്ടായി.

ആലിയാ ഭട്ടും രണ്‍ബീര്‍ കപൂറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ബ്രാമാസ്ത്രയില്‍ അമിതാഭിനൊപ്പം നാഗാര്‍ജുനയും പ്രധാന വേഷം അവതരിപ്പിക്കുന്നു.അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് കരണ്‍ ജോഹറാണ്.

Top