‘സൈയ് റാ നരസിംഹ റെഡ്ഡി’യില്‍ ചിരഞ്ജീവിയ്‌ക്കൊപ്പം അതിഥി താരമായി ബിഗ്ബിയും

a,mithabh-bachan

തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രത്തില്‍ അതിഥി താരമായി എത്താന്‍ ഒരുങ്ങുകയാണ് അമിതാഭ് ബച്ചന്‍. ഇതിനായി ബിഗ്ബി ഹൈദരാബാദിലെത്തി. സൈയ് റാ നരസിംഹ റെഡ്ഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സ്വാതന്ത്ര്യസമര സേനാനിയായ ഉയ്യലവാഡ നരസിംഗ റെഡ്ഡിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്നതാണ്.

നീണ്ട നരച്ച താടിയുമായി വ്യത്യസ്ത ലുക്കിലാണ് ബിഗ് ബി പ്രത്യക്ഷപ്പെടുക എന്നാണ് റിപ്പോര്‍ട്ട്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം ചിരഞ്ജീവിയുടെ മകനും തെലുങ്ക് താരവുമായ രാംചരണ്‍ തേജയാണ് നിര്‍മ്മിക്കുന്നത്.

150 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കുന്നത്. വിജയ് സേതുപതി, നയന്‍താര, കിച്ചാ സുദീപ്, ജഗപതി ബാബു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. എ.ആര്‍. റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Top