കോളിവുഡില്‍ ചുവടുവെയ്ക്കാനൊരുങ്ങി ബിഗ് ബി; ചിത്രം ‘ഉയര്‍ന്ത മനിതന്‍’

സംവിധായകന്‍ തമിള്‍വണ്ണനും എസ് ജെ സൂര്യയും പുതിയ ചിത്രത്തിനായി തയ്യാറെടുത്തതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അമിതാഭ് ബച്ചനാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. ബിഗ് ബിയുടെ തമിഴ് അരങ്ങേറ്റ ചിത്രമായ ഉയര്‍ന്ത മനിതന്റെ പോസ്റ്റര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്.

ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തായിരുന്നു. ഇതിന്റെ വീഡിയോ കഴിഞ്ഞദിവസം എസ്.ജെ സൂര്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

തന്റെ സുഹൃത്ത് അമിതാഭ് ബച്ചന്‍ തമിഴില്‍ അഭിനയിക്കുന്നു എന്നത് തമിഴ് സിനിമയ്ക്ക് മുഴുവന്‍ അഭിമാനമാണെന്ന് രജനീകാന്ത് പറഞ്ഞു. ഈ സിനിമയിലൂടെ ഹിന്ദി സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്ന എസ്.ജെ സൂര്യയെക്കുറിച്ചും തനിക്ക് അതിയായ സന്തോഷമുണ്ടെന്നും എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നുവെന്നും രജനീകാന്ത് പറഞ്ഞു.

Top