amitabh bachchan statement

ഡല്‍ഹി: സമൂഹത്തില്‍ സ്ത്രീകളെ മാത്രമാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍.

സ്ത്രീക്ക് മാത്രമേയുള്ളോ കന്യകാത്വം ,പുരുഷനോട് ഇക്കാര്യം എന്തുകൊണ്ട് ചോദിക്കുന്നില്ലെന്നും താരം.

നിങ്ങള്‍ ഒരു പെണ്ണിനോട് കന്യകയാണോ എന്ന് ചോദിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ആണിനോടും ഇക്കാര്യം ചോദിക്കാനുള്ള ആര്‍ജ്ജവം കാണിക്കണം.

സമൂഹത്തില്‍ പെണ്ണിന്റെ കന്യകാത്വം മാത്രം ചോദിക്കുന്നവര്‍ പുരുഷന്മാരോട് മാത്രം ഇത് ചോദിക്കാത്തതെന്താണെന്നും അദ്ദേഹം ആരാഞ്ഞു.

ബച്ചന്‍ പ്രധാന കഥാപാത്രമാകുന്ന പിങ്ക് എന്ന ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ പ്രചരണത്തിനിടെയായിരുന്നു അമിതാഭിന്റെ ആഭിപ്രായ പ്രകടനം .

ചിത്രത്തില്‍ അമിതാഭിന്റെ ഭാര്യ ജയാ ബച്ചനും അഭിനയിക്കുന്നുണ്ട്.

Top