ഇപ്പോള്‍ 29കാരനായ അനുഭവ പരിചയത്തിന്റെ അമ്പത് വര്‍ഷങ്ങളുള്ള ആള്‍; വൈറലായി ഫോട്ടോ

ഇന്ത്യന്‍ സിനിമയിലെ മാറ്റുരച്ച നടന്‍ അമിതാഭ് ബച്ചന്‍ ഷെയര്‍ ചെയ്ത ഒരു ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചയാക്കുന്നത്. രണ്ട് ഭാവങ്ങളിലുള്ള രണ്ട് ഫോട്ടോകളാണ് അമിതാഭ് ബച്ചന്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നിഷ്‌കളങ്കത തോന്നിപ്പിക്കുന്നതാണ് ഒരു ഫോട്ടോ. മറ്റൊന്ന് ക്ഷുഭിതമായ യൗവനത്തെ കാട്ടുന്നതും.

എന്തായാലും നിരവധി ആരാധകരാണ് കമന്റുകള്‍ രേഖപ്പെടുത്തി രംഗത്ത് എത്തുന്നത്. നിഷ്‌കളങ്കതയുടെ പ്രായം കഴിഞ്ഞുവെന്നാണ് അമിതാഭ് ബച്ചന്‍ ഫോട്ടോയ്ക്ക് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ 29കാരനായ അനുഭവ പരിചയത്തിന്റെ അമ്പത് വര്‍ഷങ്ങളുള്ള ആള്‍ എന്നാണ് ഒരു ആരാധകന്‍ എഴുതിയിരിക്കുന്നത്.

Top