അച്ഛന്റെ കവിത ഉപയോഗിച്ചതിന് ബച്ചന്റെ വക്കീല്‍ നോട്ടീസ്

മുംബൈ: ഹരിവംശറായ് ബച്ചന്റെ കവിത ഉപയോഗിച്ചതിന് ആം ആദ്മി എംഎല്‍എ കുമാര്‍ ബിശ്വാസിന് അമിതാഭ് ബച്ചന്റെ വക്കീല്‍ നോട്ടീസ്.

ഹരിവംശറായ് ബച്ചന്റെ കവിത ചൊല്ലുന്ന വീഡിയോ ബിശ്വാസ് യൂട്യൂബില്‍ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ ഇത് പകര്‍പ്പവകാശ ലംഘനമാണെന്നും കവിത ഉപയോഗിച്ച് പ്രദര്‍ശിപ്പിച്ച വീഡിയോയില്‍ നിന്നു ലഭിച്ച വരുമാനത്തിന്റെ കണക്ക് നല്‍കാനും ബച്ചന്‍ ആവശ്യപ്പെട്ടു.

യൂട്യൂബില്‍ നിന്നും 24 മണിക്കൂറിനകം വീഡിയോ നീക്കം ചെയ്യണമെന്നും ബച്ചന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനെതിരെ കുമാര്‍ ബിശ്വാസ് ട്വിറ്ററില്‍ പ്രതികരിച്ചത് ‘വീഡിയോ വഴി ലഭിച്ച 32 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു’ എന്നായിരുന്നു.

ഹിന്ദി കവികളോടുള്ള ആദരവ് അര്‍പ്പിച്ചു കൊണ്ടാണ് കുമാര്‍ ബിശ്വാസ് ഹരിവംശറായ് ബച്ചന്റെ കവിത ഉള്‍പ്പെടുന്ന വീഡിയോ പോസ്റ്റ് ചെയ്തത്.

Top