ഗീത ഗോപിനാഥിനെക്കുറിച്ചുള്ള പരാമർശം; ബിഗ് ബിക്കെതിരെ വിമര്‍ശനം

ന്താരാഷ്ര നാണയനിധിയുടെ ചീഫ് ഇക്കണോമിസ്റ്റായ ഗീത ഗോപിനാഥിനെക്കുറിച്ച് കോന്‍ബനേഗ ക്രോര്‍പതി വേദിയിൽ ബിഗ് ബി നടത്തിയ പരാമര്‍ശത്തിനെതിരെ വിമര്‍ശനം. ചിത്രത്തില്‍ കാണുന്ന സാമ്പത്തിക വിദഗ്ധ ഏതു സംഘടനയുടെ ചീഫ് ഇക്കണോമിസ്റ്റാണെന്ന ചോദ്യത്തോടൊപ്പം നാലു ഓപ്ഷനുകളും പങ്കുവെച്ചിരുന്നു. സ്‌ക്രീനില്‍ ഗീത ഗോപിനാഥിന്റെ ചിത്രം തെളിഞ്ഞപ്പോൾ ‘അവളുടെ മുഖം വളരെ മനോഹരമാണ്.. അതിനാല്‍ ഒരിക്കലും അവളെ സാമ്പത്തികരംഗവുമായി ബന്ധപ്പെടുത്തി ആരും ചിന്തിക്കില്ല’ എന്നായിരുന്നു ബച്ചന്‍ പറഞ്ഞത്. തന്നെക്കുറിച്ച് അമിതാഭ് ബച്ചന്‍ പറയുന്ന ഭാഗങ്ങള്‍ ഗീത തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

താന്‍ ബച്ചന്റെ ആരാധികയാണെന്നും തനിക്ക് ഇത് സ്‌പെഷലാണെന്നുമാണ് ട്വിറ്ററിൽ ഗീത കുറിച്ചത്.എന്നാല്‍ അമിതാഭ് ബച്ചന്റെ പരാമര്‍ശം ലിംഗ വിവേചനമാണെന്നും ഗീത ഗോപിനാഥിന്റെ നേട്ടങ്ങളെ പറയാതെ അവരുടെ മുഖത്തെക്കുറിച്ചുള്ള പരാമര്‍ശം വളരെ ദുഃഖകരമാണെന്നുമുള്ള വിമര്‍ശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. രഘുറാം രാജനെക്കുറിച്ചുള്ള ചോദ്യമായിരുന്നുവെങ്കില്‍ ബച്ചന്‍ സമാനമായ പരാമര്‍ശം നടത്തുമോ എന്നും വിമര്‍ശകര്‍ ചോദിക്കുന്നു.

Top