കോവിഡ് നെഗറ്റീവ് ആയിട്ടില്ല; വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് അമിതാഭ് ബച്ചന്‍

amitabh

മുംബൈ: തന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. തനിക്ക് കോവിഡ് നെഗറ്റീവ് ആയിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തു.

കോവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമിതാഭ് ബച്ചന് കോവിഡ് നെഗറ്റീവ് ആയെന്നും ആരാധകരുടെ പ്രാര്‍ഥനകള്‍ ഫലം കണ്ടുവെന്നുമുള്ള തരത്തില്‍ ചില ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് താരം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രതികരിച്ചത്.

‘ഈ വാര്‍ത്ത തെറ്റാണ്, വ്യാജമാണ്, കെട്ടിച്ചമച്ചതാണ്, വളരെ നിരുത്തരവാദിത്തപരമായ സമീപനമാണിത്. ‘ അമിതാഭ് ട്വീറ്റ് ചെയ്തു.

Top