അമിതാഭ് ബച്ചൻ ഫുട്‍ബോള്‍ കോച്ചായി എത്തുന്ന ചിത്രം ‘ജുണ്ഡ്’; ജൂണ്‍ 18ന് തിയറ്ററിൽ

ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചൻ ഫുട്‍ബോള്‍ പരിശീലകന്റെ വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘ജുണ്ഡ്’ ന്റെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. ജൂണ്‍ 18ന് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പുതിയ വാർത്ത. അമിതാഭ് ബച്ചൻ തന്നെയാണ് റിലീസ് തിയതി പുറത്തുവിട്ടത്. നാഗരാജ് മഞ്‍ജുളെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിജയ് ബര്‍സെ എന്നാണ് ചിത്രത്തിൽ ബിഗ് ബിയുടെ കഥാപാത്രത്തിന്റെ പേര്. തെരുവ് കുട്ടികളെ ഫുട്ബോള്‍ പരിശീലിപ്പിക്കുന്ന ആളാണ് വിജയ് ബര്‍സെ. നേരത്തെ ചിത്രം ഒടിടി റിലീസായി എത്തുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാൽ തിയറ്ററുകളില്‍ തിരിച്ചെത്തുന്നുവെന്ന് അമിതാഭ് ബച്ചൻ തന്നെ അറിയിച്ചിരിക്കുകയാണ്.

Top