പുതിയ ചിത്രം ‘102 നോട്ട് ഔട്ടിന്റെ’ സെറ്റിൽ ഉറങ്ങി അമിതാഭ് ബച്ചൻ

ന്റെ സിനിമയുടെ എല്ലാ രംഗങ്ങളും ഗൗരവത്തോടെ കാണുന്ന നടനാണ് അമിതാഭ് ബച്ചൻ.

ഒരു സിംഗിൾ സീൻ പതിനഞ്ചു തവണയെങ്കിലും ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപ് ബിഗ് ബി ചെയ്‌തുനോക്കാറുണ്ട്.

എന്നാൽ 102 നോട്ട് ഔട്ടിന്റെ സെറ്റിലെത്തിയപ്പോൾ നടൻ എല്ലാവരെയും അത്ഭുതപ്പെടുത്തി.

ബിഗ് ബി ഉറങ്ങാൻ കിടക്കുന്ന ഒരു രംഗം ചിത്രീകരിക്കുകയായിരുന്നു. പക്ഷേ അമിതാഭ് ബച്ചൻ യഥാർത്ഥത്തിൽ ഉറങ്ങിപ്പോയി. ഉറങ്ങിപ്പോയ ബച്ചനെ അണിയറപ്രവർത്തകർ പിന്നീട് വിളിച്ചുണർത്തുകയായിരുന്നു.

കുർത്തയ്‌യോടൊപ്പം പൈജാമയും , സോക്‌സും, മങ്കിക്യാപ്പും ധരിച്ചുറങ്ങുന്ന ബിഗ് ബിനെ കണ്ടാൽ ഒരു ചെറിയ കുട്ടികിടന്നുറങ്ങുന്നത് പോലെ തോന്നുമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു .

ഉറങ്ങുന്ന ചിത്രം തന്റെ ബ്ലോഗിലൂടെ അമിതാഭ് ബച്ചൻ പങ്കവെച്ചു. അമിതാഭ് ബച്ചനും റിഷി കപൂറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 102 നോട്ട് ഔട്ട്.

Top