ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം അമിതാഭ് ബച്ചന്; രാഷ്ട്രപതി പുരസ്‌കാരം സമ്മാനിച്ചു

ന്യൂഡല്‍ഹി : ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന് സമ്മാനിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്‌കാരം നല്‍കിയത്. സ്വര്‍ണ താമരയും പത്തുലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.

അഞ്ചുപതിറ്റാണ്ടു പിന്നിട്ട സിനിമാജീവിതത്തില്‍ നാലുതവണ ദേശീയപുരസ്‌കാരം ബച്ചന് ലഭിച്ചിരുന്നു. രാജ്യം പദ്മശ്രീയും പദ്മഭൂഷണും പദ്മവിഭൂഷണും നല്‍കിയും ആദരിച്ചിരുന്നു.

ഫ്രഞ്ച് പരമോന്നത ബഹുമതിയായ ലീജിയണ്‍ ഓഫ് ഓണര്‍ 2007-ല്‍ ബച്ചന് ലഭിച്ചിട്ടുണ്ട്.

Top