‘ബറോസിന്’ ആശംസകളുമായി അമിതാഭ് ബച്ചന്‍

പ്രഖ്യാപന സമയം മുതല്‍ മലയാള സിനിമാസ്വാദകരുടെ ഇടയിലെ ചര്‍ച്ചയാണ് ബറോസ്. പ്രിയതാരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് അതിന് കാരണം. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

ഇപ്പോഴിതാ ഷൂട്ടിംഗ് തുടങ്ങാന്‍ പോകുന്ന ബറോസിന് ആശംസയുമായി എത്തുകയാണ് ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍.
ട്വിറ്ററിലൂടെയാണ് അമിതാഭ് ബച്ചന്‍ മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ചത്. ‘മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന് എല്ലാ വിജയങ്ങളും ഉയര്‍ച്ചകളും ഉണ്ടാവട്ടെ’, എന്നായിരുന്നു ബച്ചന്റെ ട്വീറ്റ്. ഇതിന് മോഹന്‍ലാല്‍ മറുപടിയും നല്‍കി.

 

Top