അമിതാഭ് ബച്ചനും ഹാഷ്മിയും മുഖ്യവേഷങ്ങളില്‍; ചെഹ്രെ ഓഗസ്റ്റില്‍ തിയേറ്ററുകളിലേക്ക്

തിയേറ്ററുകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ പുത്തന്‍ റിലീസുമായി ബോളിവുഡ്. അമിതാഭ് ബച്ചന്‍, ഇമ്രാന്‍ ഹാഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചെഹ്രെ തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തുന്നു.

2021 ഓഗസ്റ്റ് 27ന് ഹിന്ദി ചിത്രം പ്രേക്ഷകരിലേക്കെത്തും. ത്രില്ലര്‍ സ്വഭാവത്തിലുള്ള ബോളിവുഡ് ചിത്രത്തില്‍ ഒരു അഭിഭാഷകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ പ്രത്യക്ഷപ്പെടുന്നത്.

റൂമി ജാഫ്രെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിയ ചക്രബര്‍ത്തി, ക്രിസ്റ്റല്‍ ഡിസൂസ, അന്നു കപൂര്‍, ധൃതിമാന്‍ ചാറ്റര്‍ജി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

നേരത്തെ സിനിമ 2021ഏപ്രിലില്‍ റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ചെഹ്രെയ്ക്ക് പ്രദര്‍ശനത്തിന് എത്താനായില്ല.

 

Top