പണം ഇത്തിരി മുടക്കിയാല്‍ അമിതാഭ് ബച്ചന്റെ ശബ്ദം എപ്പോഴും കേള്‍ക്കാം

ന്യൂഡല്‍ഹി: ബച്ചന്‍ ആരാധകര്‍ക്കിതാ ഒരു സുവര്‍ണാവസരം. കുറച്ച് പണം മുടക്കിയാല്‍ അമിതാഭ് ബച്ചന്റെ ശബ്ദം എപ്പോഴും കേള്‍ക്കാം. ആമസോണ്‍ അലക്സയുടെ ഇന്ത്യയിലെ ശബ്ദമായി ബോളിവുഡ് ചലച്ചിത്രതാരം അമിതാഭ് ബച്ചന്‍. ഇത് ആദ്യമായാണ് ആമസോണ്‍ കമ്പനി ഇന്ത്യയിലെ ഒരു സെലിബ്രിറ്റിയുടെ ശബ്ദം ബിസിനസ് ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നത്.
അലക്‌സ ഉപയോക്താക്കള്‍ക്ക് ബച്ചന്റെ ശബ്ദം അടുത്ത വര്‍ഷം മുതലാണ് കേള്‍ക്കാന്‍ ആകുക.
ആമസോണ്‍ ആണ് ഇത് സംബന്ധിച്ച പ്രസ്തവന പുറത്തിറക്കിയത്. ആമസോണിന്റെ ഡിജിറ്റല്‍ അസിസ്റ്റന്റ് സേവനമാണ് അലക്സ. അലക്സ അധിഷ്ഠിത ഡിവൈസുകളില്‍ എല്ലാം ഇത് ലഭ്യമാകും. എക്കോ ഡിവൈസ്, ഫയര്‍ ടിവി, അലക്സ ആപ്പ്, ആമസോണ്‍ ഷോപ്പിംഗ് ആപ്പ് എന്നിവയിലും ഇത് ലഭ്യമാകും. ”അലക്സ, സേ ഹലോ ടു മിസ്റ്റര്‍ അമിതാഭ് ബച്ചന്‍ ”എന്ന് വോയിസ് കമാന്‍ഡ് നല്‍കിയാല്‍ അമിതാഭ് ബച്ചന്റെ ശബ്ദം ഇപ്പോള്‍ ലഭ്യമാണ്. അലക്സ അധിഷ്ഠിത മൊബൈല്‍ ഫോണുകള്‍, ബ്ലൂടൂത്ത് സ്പീക്കറുകള്‍,സ്മാര്‍ട്ട് വെയറബ്ള്‍സ് എന്നിവയും ബച്ചന്റെ ശബ്ദം നിങ്ങള്‍ക്ക് കേള്‍ക്കാനാകും.

Top