ആരാധകരുടെ ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി രേഖപ്പെടുത്തി അമിതാഭ് ബച്ചന്‍

രാധകരുടെ ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി രേഖപ്പെടുത്തി അമിതാഭ് ബച്ചന്‍. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു എന്നാണ് ബച്ചന്‍ പറഞ്ഞത്.
ബോളിവുഡ് താരം അമിതാബച്ചന് ലോകം മുഴുവനായും ആരാധകരുണ്ട്.

എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താരത്തിന് പനി ബാധിച്ചത് ആരാധകര്‍ക്കിടയില്‍ വിഷമം ഉണ്ടായിരുന്നു. തുടര്‍ന്ന് ബച്ചന് പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസകളും പ്രാര്‍ത്ഥനകളും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

പനി ബാധിച്ചതിനെ തുടര്‍ന്ന് അമിതാഭ് ബച്ചന്‍ ദേശീയ ചലച്ചിത്ര അവാര്‍ഡിന് എത്തിയിരുന്നില്ല. യാത്ര ചെയ്യാന്‍ അനുവാദമില്ലെന്നും ദേശീയ അവാര്‍ഡ് ചടങ്ങിന് എത്താനാകില്ലെന്നും നിര്‍ഭാഗ്യം ഖേദിക്കുന്നു എന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞിരുന്നു. സിനിമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് അമിതാഭ് ബച്ചനായിരുന്നു.

Top