സൈന്യത്തിന്റെ ജീവ ത്യാഗത്തിനും രാജ്യസുരക്ഷക്കും മുകളില്‍ ആകരുത് രാഷ്ട്രീയമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി : സൈന്യത്തിന്റെ ജീവ ത്യാഗത്തിനും രാജ്യസുരക്ഷക്കും മുകളില്‍ ആകരുത് രാഷ്ട്രീയമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എന്നാല്‍ ബലാക്കോട്ടില്‍ ഭീകരാക്രമണത്തില്‍ സാംപിട്രോഡ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മറുപടി പറയണമെന്നും ഷാ ആവശ്യപ്പെട്ടു. ദേശീയ സുരക്ഷയെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് കൊല്ലപ്പെട്ട സൈനികരെ അപമാനിക്കുകയാണെന്നും അമിത് ഷാ വ്യക്തമാക്കി.

ബലാക്കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം എത്രയാണെങ്കിലും അത് സര്‍ക്കാര്‍ പറയട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ എത്ര ഭീകരരെ വധിച്ചാലും കോണ്‍ഗ്രസിന് സന്തോഷമേയുള്ളുവെന്നും അക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണെങ്കില്‍ താന്‍ നേരിട്ട് പോയി നരേന്ദ്രമോദിയെ അഭിനന്ദിക്കുമെന്നും കപില്‍ സിബില്‍ പറഞ്ഞു.

കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ല. അമിത് ഷാ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ വ്യത്യസ്തമായ കണക്കുകള്‍ പറയുന്നത് കൊണ്ട് വ്യക്തത വരുത്തണമെന്നത് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും കപില്‍ സിബില്‍ അറിയിച്ചിരുന്നു.

Top