തിരഞ്ഞെടുപ്പില്‍അമിത് ഷാ കൊല്‍ക്കത്തയില്‍ നിന്ന് മത്സരിക്കണമെന്ന് ബംഗാള്‍ സംസ്ഥാന അധ്യക്ഷന്‍

Amit Shah

കൊല്‍ക്കത്ത: അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൊല്‍ക്കത്തയില്‍ നിന്ന് മത്സരിക്കണമെന്ന് ബംഗാള്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. ബംഗാളിലെ രാഷ്ട്രീയ അന്തരീക്ഷത്തെ നാടകീയമായി മാറ്റിമറിക്കുവാന്‍ ഇത് സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി പുരിയില്‍ നിന്ന് മത്സരിക്കുകയാണെങ്കില്‍ എന്ത് കൊണ്ട് അമിത് ഷായ്ക്ക് കൊല്‍ക്കത്തയില്‍ നിന്നായിക്കൂടാ. മോദി വരാണസിയില്‍ നിന്ന് മത്സരിച്ചതോടെ ഉത്തര്‍പ്രദേശിന് എന്ത് സംഭവിച്ചുവെന്ന് ഓര്‍ക്കണമെന്നും ദിലീപ് ഘോഷ് പറഞ്ഞു.

ഞങ്ങളുടെ സന്ദേശം അമിത് ഷാ കാര്യമായ പരിഗണനയിലെടുക്കുമെന്നാണ് കരുതുന്നത്. വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ബംഗാളിനെ വലിയ പ്രധാന്യത്തോടെയാണ് കാണുന്നതെന്നും ദിലീപ് ഘോഷ് അറിയിച്ചു.

അതേസമയം ദിലീപ് ഘോഷിന്റെ ഈ പ്രസ്ഥാവന ബംഗാളില്‍ ഒരു ആവേശമുണ്ടാക്കാനുള്ള ശ്രമമാണെന്നും, ബംഗാളിലെ 42 സീറ്റില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിക്കാന്‍ അമിത് ഷായെ വെല്ലുവിളിക്കുന്നുവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു.

Top