ബി​ജെ​പി വാ​തി​ല്‍ തു​റ​ന്നു​വ​ച്ചാ​ല്‍ പ്ര​തി​പ​ക്ഷ​ത്ത് നേ​താ​ക്ക​ള്‍ ഉ​ണ്ടാ​കി​ല്ലന്ന് അ​മി​ത് ഷാ

സോളാപുര്‍: ശരത് പവാറിനും പ്രിഥ്വിരാജ് ചവാനും ഒഴിച്ച് മറ്റുള്ളവര്‍ക്കായി ബിജെപി വാതില്‍ തുറന്നുവച്ചാല്‍ അവരുടെ പാര്‍ട്ടികളില്‍ പവാറും ചവാനുമല്ലാതെ മറ്റാരുമുണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യമന്ത്രമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ.

മുഖ്യമന്ത്രി ഫഡ്‌നാവിസിന്റെ മഹാജനദേശ് യാത്രയുമായി ബന്ധപ്പെട്ട് സോളാപൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍സിപി അധ്യക്ഷനാണ് ശരത് പവാര്‍. കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രിയാണ് ചവാന്‍.

അടുത്ത കാലത്ത് എന്‍സിപിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും നിരവധി നേതാക്കളാണ് ഭരണകക്ഷിയായ ശിവസേനയിലും ബിജെപിയിലും ചേര്‍ന്നത്. എന്‍സിപിയില്‍നിന്നാണ് നേതാക്കളുടെ ഒഴുക്ക് കൂടുതലായും ഉണ്ടായത്.

Top