“വർഗീയതക്കായി അമിത് ഷാ എന്തും ചെയ്യും” : മുഖ്യമന്ത്രി

കണ്ണൂർ: അമിത് ഷാ കേരളത്തെ അപമാനിച്ചു എന്ന് മുഖ്യമന്ത്രി.വർഗീയതയുടെ മനുഷ്യരൂപമാണ് അമിത് ഷാ. വർഗീയതക്കായി അമിത് ഷാ എന്തും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

“ഇന്നലെ അമിത് ഷാ വന്ന് നമ്മുടെ നാടിനെ അപമാനിക്കുന്ന രീതിയിലുള്ള പ്രചരണമാണ് നടത്തിയത്. യഥാർത്ഥത്തിൽ ഇത് കേരളത്തെ അപമാനിക്കലാണ്” മുഖ്യമന്ത്രി പറഞ്ഞു.

“മുസ്ലിം എന്ന വാക്കുപയോഗിക്കുമ്പോൾ വല്ലാത്ത കനം അനുഭവപ്പെടുന്നു. വർഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത നാട്ടിൽ വന്നാണ് അമിത് ഷായുടെ ഉറഞ്ഞുതുള്ളൽ. ഏതെങ്കിലും തട്ടിക്കൊണ്ടു പോകലിന്റെ ഭാഗമായി താൻ ജയിലിൽ കിടന്നിട്ടില്ല. ആരാണ് അങ്ങനെ കിടന്നത് അമിത് ഷാ സ്വയം ആലോചിച്ചുനോക്കട്ടെ. വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതിചേർക്കപ്പെട്ട ആളാണ് അമിത് ഷാ.” മുഖ്യമന്ത്രി രൂക്ഷ വിമർശനമുന്നയിച്ചു.

Top