കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. നാളെ വൈകീട്ട് 5.30ന് ശംഖുമുഖം കടപ്പുറത്താണ് സമാപന സമ്മേളനം നടക്കുക.

ഇന്ന് വൈകുന്നേരം ആറരയ്ക്ക് പ്രത്യേക വിമാനത്തിലാണ് അമിത് ഷാ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക എന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാത്രി കേരളത്തില്‍ തങ്ങുന്ന അമിത് ഷാ നാളെ രാവിലെ റോഡുമാര്‍ഗം കന്യാകുമാരിയിലേക്ക് പോകും. തമിഴ്‌നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും കന്യാകുമാരിയിലെ ലോക് സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലും പങ്കെടുക്കാനായാണ് അദ്ദേഹം തമിഴ്‌നാട്ടിലേക്ക് പോകുന്നത്.

കന്യാകുമാരിയിലെ പരിപാടികള്‍ക്ക് ശേഷം വൈകീട്ട് നാല് മണിയോടെ അമിത് ഷാ തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തും. ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും, തുടര്‍ന്ന് ശ്രീരാമകൃഷ്ണ മഠത്തില്‍ നടക്കുന്ന സന്യാസി സംഗമത്തിലും പങ്കെടുക്കും.

 

Top