യുവമോര്‍ച്ച റാലിയില്‍ പങ്കെടുക്കാനെത്തിയ അമിത് ഷാക്കു നേരെ കരിങ്കൊടി

കൊല്‍ക്കത്ത: യുവമോര്‍ച്ച പശ്ചിമബംഗാളില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കാനെത്തിയ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കു നേരെ കരിങ്കൊടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്.

വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് അദ്ദേഹത്തിന് നേരെ മോദി വിരുദ്ധ മുദ്രവാക്യം വിളിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്.

വിമാനത്താവളത്തില്‍ നിന്നും ഇറങ്ങിയ ബി ജെ പി അധ്യക്ഷനെ പിന്നീട് വഴിയില്‍ വെച്ചും തടഞ്ഞു നിര്‍ത്താന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. എന്നാല്‍, പൊലീസ് ഇടപെട്ട് അവരെ തടഞ്ഞു.

അതേസമയം കൊല്‍ക്കത്തയില്‍ റാലിക്കെത്തുന്ന അമിത് ഷാ തിരികെ പോകണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളാണ് നഗരത്തില്‍ നിറയെ. ‘ആന്റി ബംഗാള്‍ ബി ജെ പി ഗോ ബാക്ക്’ എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിട്ടുള്ളത്.

bjp

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് തുടക്കമിട്ടു കൊണ്ടുള്ള കൊല്‍ക്കത്തയിലെ മഹാ റാലിയില്‍ പങ്കെടുക്കുന്നതിനായാണ് ബി ജെ പി അധ്യക്ഷന്‍ പശ്ചിമബംഗാളില്‍ എത്തിയത്. റാലിക്കു മമതാ ബാനര്‍ജി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അമിത് ഷാ സംസ്ഥാനത്ത് എത്തുന്നത്. റാലിയുടെ ഭാഗമായി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

യുവമോര്‍ച്ച കൊല്‍ക്കത്തയില്‍ സംഘടിപ്പിക്കുന്ന റാലിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല എന്ന വാര്‍ത്തകള്‍ക്കിടെയാണ് അദ്ദേഹം ഇന്ന് കൊല്‍ക്കത്തയില്‍ എത്തിയിരിക്കുന്നത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യാം. എങ്കിലും കൊല്‍ക്കത്തയിലേക്ക് പോകാന്‍ തന്നെയാണ് തീരുമാനമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

Top