‘അഴിമതിരഹിത സര്‍ക്കാരിനെ തിരഞ്ഞെടുക്കേണ്ട സമയം’ മലയാളത്തില്‍ ട്വീറ്റുമായി അമിത് ഷാ

ന്യൂഡല്‍ഹി: വോട്ടിങ് നടക്കുന്ന സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളില്‍ ട്വീറ്റുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മലയാളത്തിലും തമിഴിലും ബംഗാളിയിലുമാണ് അമിത് ഷാ ട്വീറ്റ് ചെയ്തിരിക്കുന്നത്.

അഴിമതിരഹിതവും പ്രീണനമുക്തവുമായ ഒരു സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുവാന്‍ തക്ക സഖ്യത്തെ തിരഞ്ഞെടുക്കേണ്ട സമയമാണിത്. എല്ലാവരോടും, പ്രത്യേകിച്ച് എന്റെ യുവസുഹൃത്തുക്കളോടും കന്നിവോട്ടര്‍മാരോടും മുന്നോട്ടു വന്നു നിങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.- അമിത് ഷാ ട്വീറ്റ് ചെയ്തു.

കേരളത്തിന് പുറമേ തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍ എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. വോട്ടവകാശം ഫലപ്രദമായി ഉപയോഗിക്കണമെന്നും റെക്കോര്‍ഡ് വോട്ടുകള്‍ രേഖപ്പെടുത്തണമെന്ന് പ്രധനമന്ത്രി നരേന്ദ്രമോദിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

Top